കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു : മൂന്നുപേർ മരിച്ചു

പാലക്കാട് കൊടുവായൂരില്‍ നിന്നും മധുരക്ക് വിനോദയാത്രക്ക് പോയവരുടെ ബസ് മറിഞ്ഞ് മൂന്ന് മരണം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിനോദയാത്രക്ക് പോയവരാണ് അപകടത്തില്‍പ്പെട്ടത്. കൊടുവായൂർ സ്വദേശികളായ സരോജിനി, പെട്ടന്മാൾ,കുനിശ്ശേരി സ്വദേശി നിഖില എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം.

error: Content is protected !!