കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വ്യോമസേനാ എഎന്‍-32 വിമാനമാണ് കാണാതായിരുന്നത്. ഈ മാസം മൂന്നിനാണ് സംഭവം. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

സേന വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ മേന്‍ചുക എയര്‍സ്ട്രിപ്പിലേയ്ക്കായിരുന്നു യാത്ര. എന്നാല്‍, യാത്രക്കാരെക്കുറിച്ച് അറിവൊന്നും ലഭിച്ചിട്ടില്ല. അരുണാചലിലെ വടക്കന്‍ ലിപ്പോയില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. അസമിലെ ജോര്‍ഹട്ടില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.

error: Content is protected !!