മസാലബോണ്ടിനെതിരായ ഹരജി ഹൈക്കോടതി തള്ളി.

കൊച്ചി: മസാല ബോണ്ടിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ എം ആര്‍ രജ്ഞിത്ത് കാര്‍ത്തികേയന്‍ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആക്ടിലെ ഭേദഗതി നിയമ വിരുദ്ധമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ.മാത്യു കുഴല്‍ നാടന്‍ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. ഈ വാദം അടിസ്ഥാന രഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ഹരജി തള്ളിക്കൊണ്ട് കോടതി ഉത്തരവാകുകയായിരുന്നു.

error: Content is protected !!