എല്‍ ഡി എഫ്-യു ഡി എഫ് കൈകോര്‍ത്തു; പി സി ജോര്‍ജിന്റെ പാര്‍ട്ടിക്ക്‌ പഞ്ചായത്ത് ഭരണം നഷ്ടമായി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പി സി ജോർജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്, കേരളാ കോൺഗ്രസ്(എം) അംഗങ്ങൾ പിന്തുണയ്ക്കുകയായിരുന്നു. 14 അംഗ ഭരണസമിതിയിൽ എട്ട് അംഗങ്ങളാണ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.

ജനപക്ഷത്തിലെ അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ഇടതു മുന്നണി 5 , കോൺഗ്രസ് 2 , കേരള കോൺഗ്രസ് 1 ,ജനപക്ഷം 6 എന്നിങ്ങനെയാണ് തെക്കേക്കര പഞ്ചായത്തിലെ കക്ഷി നില. പി.സി ജോർജിന്റെ എൻഡിഎ പ്രവേശനത്തോടെയാണ് എൽഡിഎഫ് പഞ്ചായത്തിൽ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.

error: Content is protected !!