ആര്‍.ബി.ഐയില്‍ വീണ്ടും രാജി; ഡപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു.

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി ആര്‍.ബി.ഐയില്‍ വീണ്ടും രാജി. ആര്‍.ബി.ഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ വി ആചാര്യ രാജിവെച്ചു. വിരമിക്കാന്‍ ആറുമാസം ബാക്കി നില്‍ക്കെയാണ് രാജി.
ആര്‍.ബി.ഐയിലെ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നയാളാണ് ആചാര്യ. വിരാലിന്റെ രാജിയെ കുറിച്ച് ആര്‍.ബി.ഐ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
2017 ജനുവരി 23നാണ് ഡപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യ ചുമതലയേറ്റത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം.

error: Content is protected !!