പോലീസിനെതിരെ പ്രകോപനകരമായ പ്രസംഗവുമായി കെ സുധാകരന്‍ എം പി.

കണ്ണൂര്‍: പോലീസിനെതിരെ പ്രകോപനകരമായ പ്രസംഗവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ എം പി. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ എന്‍ ഷംസീര്‍ എം എല്‍ എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉപവാസ സമരത്തിലാണ് സുധാകരന്റെ പ്രസംഗം.

നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എ എന്‍ ഷംസീര്‍ എം എല്‍ എക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കിയിട്ടും പോലീസ് അദ്ദേഹത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പോലീ്‌സ് നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ നിയമം കൈയിലെടുക്കും. ഈ സമരം അവസാനത്തേതാണെന്ന് സി പി എമ്മും പോലീസും കരുതേണ്ട്. കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. അതിന് ഏതറ്റം വരെയും പോകാന്‍ കോണ്‍ഗ്രസ് തയ്യാറാണ്.

പോലീസ് സി പി എമ്മിന്റെ ഏറാന്‍മൂളികളാകുന്ന സാഹചര്യം കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസ സമരം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്തു.

error: Content is protected !!