കാര്‍ട്ടൂണ്‍ പുരസ്‍കാരം പിന്‍വലിക്കില്ല; ഉറച്ച് ലളിതകലാ അക്കാദമി

കൊച്ചി: ലളിതകലാ അക്കാദമി കാര്‍ട്ടൂണ്‍ പുരസ്‍കാരം പിന്‍വലിക്കില്ല. സര്‍ക്കാര്‍ നിര്‍ദേശം അക്കാദമി തള്ളി. കാര്‍ട്ടൂണ്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല. അംശവടി അധികാര ചിഹ്നമാണ് മത ചിഹ്നമല്ലെന്നും തീരുമാനത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി അക്കാദമി ചെയര്‍മാൻ നേമം പുഷ്‍പരാജ് പറഞ്ഞു.

പുരസ്കാരം പ്രഖ്യാപിച്ച തീരുമാനത്തിൽ എതിര്‍പ്പുമായി ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അവാര്‍ഡ് തീരുമാനം പുനഃപരിശോധിക്കാൻ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്രിസ്ത്യൻ മതവികാരത്തെ അവഹേളിക്കുന്ന വിവാദ കാര്‍ട്ടൂണിനെ അംഗീകരിക്കുന്നില്ലെന്ന് സാംസ്കാരികമന്ത്രി എ കെ ബാലനും പ്രഖ്യാപിച്ചിരുന്നു. അവാര്‍ഡ് ജൂറിയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അക്കാദമി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേന്ദ്ര കഥാപാത്രമാക്കി വരച്ച കാര്‍ട്ടൂണാണ് വിവാദമായത്. ബിഷപ്പിന്‍റെ അംശവടിയും മറ്റ് മതചിഹ്നങ്ങളും കാര്‍ട്ടൂണിൽ ഉള്‍പ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് വിവിധ സംഘടനകളുടെ പ്രതിഷേധം.

error: Content is protected !!