സു​ഡാ​നി​ൽ പ്ര​ക്ഷോ​ഭ​ക​ർ​ക്കു നേ​രെ വെ​ടി​വ​യ്പ്; 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഖാ​ർ​ത്തും: സു​ഡാ​ൻ ത​ല​സ്ഥാ​ന​മാ​യ ഖാ​ർ​ത്തു​മി​ൽ സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു സ​മീ​പം കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തി​യ ജ​നാ​ധി​പ​ത്യ പ്ര​ക്ഷോ​ഭ​ക​ർ​ക്കു നേ​രെ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 35 ആ​യി. മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​രി​ക്കേ​റ്റ 116 പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ട​ന്ന​ത് കൂ​ട്ട​ക്കൊ​ല​യാ​ണെ​ന്ന് സു​ഡാ​നീ​സ് പ്രൊ​ഫ​ഷ​ണ​ൽ​സ് അ​സോ​സി​യേ​ഷ​ൻ (എ​സ്പി​എ) പ്ര​തി​ക​രി​ച്ചു.
പ്ര​സി​ഡ​ന്‍റ് ഒ​മ​ർ ഹ​സ​ൻ അ​ൽ ബ​ഷീ​ർ പു​റ​ത്താ​ക്ക​പ്പെ​ട്ട​ശേ​ഷം അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത സൈ​നി​ക കൗ​ൺ​സി​ൽ സി​വി​ലി​യ​ൻ സ​ർ​ക്കാ​രി​നു ഭ​ര​ണം കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ര​ക്കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബ​ഷീ​റി​ന്‍റെ ഏ​കാ​ധി​പ​ത്യ ഭ​ര​ണ​ത്തി​നെ​തി​രേ ജ​നാ​ധി​പ​ത്യ​വാ​ദി​ക​ൾ മാ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ഏ​പ്രി​ലി​ൽ സൈ​ന്യം ഇ​ട​പെ​ട്ട് അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

error: Content is protected !!