മുത്വലാഖ് നിര്‍ബന്ധമായും നിര്‍ത്തലാക്കണം-നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി.

ന്യൂഡല്‍ഹി: സ്ത്രീസമത്വം കൊണ്ടുവരാന്‍ മുത്വലാഖ് നിര്‍ബന്ധമായും നിര്‍ത്തലാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നയപ്രഖ്യാപന പ്രസംഗത്തിലാണ് രാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്. സ്ത്രീ സമത്വം നടപ്പിലാവാന്‍ മുത്വലാഖ്, നിക്കാഹ് ഹലാല എന്നിവ നിര്‍ത്തലാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശക്തവും സുരക്ഷിതവുമായ രാഷ്ട്രനിര്‍മാണമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭാവി തലമുറക്കായി വെള്ളം കരുതി വെക്കണമെന്നും അതിനായുള്ള ഉറച്ച ചുവടുവയ്പാണ് ജലശക്തി മന്ത്രാലയമെന്നും അദ്ദേഹംചൂണ്ടിക്കാട്ടി.

13000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചു. കര്‍ഷക ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബ്ദധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷത്തിനകം കര്‍ഷകരുടെ വരമാനം ഇരട്ടിയാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.

error: Content is protected !!