ഇന്ത്യാ പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോ​ദി​ക്ക് ഇ​മ്രാ​ൻ ഖാ​ൻ ക​ത്ത​യ​ച്ചു.

ഇ​സ്ലാ​മാ​ബാ​ദ്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്ക് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ ക​ത്ത്. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​മ്രാ​ൻ ക​ത്ത​യ​ച്ച​ത്. പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

കാ​ഷ്മീ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ഇ​മ്രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​ൻ സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ക​ത്തി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

കി​ർ​ഗി​സ്ഥാ​നി​ൽ ന​ട​ക്കു​ന്ന ഷാം​ഗ്ഹാ​യി ഉ​ച്ച​കോ​ടി​ക്കി​ടെ മോ​ദി-​ഇ​മ്രാ​ൻ ച​ർ​ച്ച​യി​ല്ലെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ത്ത്. ഈ ​മാ​സം 13-ന് ​തു​ട​ങ്ങു​ന്ന ഷാം​ഗ്ഹാ​യി സ​ഹ​ക​ര​ണ ഉ​ച്ച​കോ​ടി​യി​ൽ വ​ച്ച്​ മോ​ദി​ ഇ​മ്രാ​​നുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

error: Content is protected !!