സപ്ലൈകോ വഴി ഇനി പാചകവാതകവും.

തിരുവനന്തപുരം: ഭാരത് പെട്രോളിയവുമായി സഹകരിച്ച് സപ്ലൈകോ ഇനി പാചകവാതകവും വിതരണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ ആരംഭിച്ചു. അഞ്ച് കിലോയുടെ സിലിണ്ടറാണ് സപ്ലൈകോയുടെ പ്രധാന ഔട്ട് ലെറ്റുകള്‍ വഴി വിതരണം നടത്തുക. തിരിച്ചറിയല്‍ രേഖകളുമായി വരുന്ന ഉപഭോക്താവിന് സിലിണ്ടര്‍ നല്‍കും. ഒപ്പം റഗുലേറ്ററും. ഉപയോഗിച്ച് കഴിഞ്ഞ സിലിണ്ടറുമായി വരുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഇല്ലാതെതന്നെ സിലിണ്ടര്‍ മാറ്റി വാങ്ങാം. സപ്ലൈകോയിലുടെ നടത്തിവരുന്ന പദ്ധതികള്‍ വിജയച്ചതോടെയാണ് പാചകവാതക പദ്ധതിയിലേക്കും നീങ്ങുന്നുത്. കുപ്പിവെള്ളം ന്യായവിലയ്ക്ക് നല്‍കുന്ന പദ്ധതിയും സഹായനിരക്കില്‍ ഗൃഹോപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിയും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രളദുരിതം അനുഭവിക്കുന്നവര്‍ക്കായിരുന്നു ഇത് സഹായകമായത്. അതുകൊണ്ട് തന്നെ വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലുള്ള സപ്ലൈകോയുടെ പാചകവാതക സിലിണ്ടര്‍ വിതരണ പദ്ധതിക്ക് ഏറെ സ്വീകര്യത ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

error: Content is protected !!