നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവെക്കില്ല

കൊച്ചി: നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടില്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും വ്യാഴാഴ്ച തന്നെ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിപ വൈറസ് ബാധ സ്ഥരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നു. അതുകൊണ്ട് തന്നെ സ്‌കൂളുകള്‍ വ്യാഴാഴ്ച തന്നെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!