അമിത്ഷാ തുടരും; ബിജെപി അധ്യക്ഷനെ ഇക്കൊല്ലം മാറ്റില്ല.

ന്യൂഡല്‍ഹി: 2019 അവസാനിക്കുന്നത് വരെ ബിജെപിയില്‍ നേതൃമാറ്റമുണ്ടാവില്ലെന്ന് സൂചന. ഇന്ന് നടന്ന സംസ്ഥാന അധ്യക്ഷന്‍മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിലാണ് നിര്‍ണായക തീരുമാനം. 2019 അവസാനിക്കുന്നത് വരെ അമിത് ഷാ പദവിയില്‍ തുടര്‍ന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ട്. ഇതിനിടയില്‍ വരുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാര്‍ഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഷായ്ക്ക് കീഴിലായിരിക്കും ബിജെപി നേരിടുക. ബിജെപി മെമ്പര്‍ഷിപ്പ് കാംപയിന്‍ അവസാനിച്ചശേഷം ഈ വര്‍ഷം അവസാനം സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായിട്ടുണ്ട്. ആഭ്യന്തരമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അമിത് ഷായ്ക്ക് പകരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമായിരുന്നു. 2014ല്‍ രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വന്നിരുന്നു.

error: Content is protected !!