തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടു.

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ 18 എം.എല്‍.എമാരും ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേര്‍ന്നതോടെയാണിത്. കോണ്‍ഗ്രസിന്റെ അംഗസംഖ്യ ഇപ്പോല്‍ ആറായി ചുരുങ്ങി. സഭയില്‍ കോണ്‍ഗ്രസിനേക്കാള്‍ അംഗങ്ങള്‍ എ.ഐ.എം.ഐ.എമ്മിനുണ്ട്. ഏഴ് എം.എല്‍.എമാരാണ് എ.ഐ.എം.ഐ.എമ്മിന് നിയമസഭയിലുള്ളത്.

തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ്സുമായി ലയനമാവശ്യപ്പെട്ട് 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. തണ്ടൂരിലെ കോണ്‍ഗ്രസ് എം.എല്‍.എയായ രോഹിത് റെഡ്ഡി ടി.ആര്‍.എസ് വര്‍ക്കിംഗ് പ്രസിഡണ്ടും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമായ കെ ടി രാമറാവുവിനെ കണ്ട് ലയനകാര്യം ചര്‍ച്ച ചെയ്തിരുന്നു. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ നേരത്തേ 19 അംഗങ്ങളായിരുന്നുകോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ പി.സി.സി. അധ്യക്ഷന്‍ കൂടിയായ ഉത്തം കുമാര്‍ റെഡ്ഡി നല്‍ഗോണ്ടയില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാജി വച്ചിരുന്നു.

ലയന ആവശ്യം മുന്നോട്ട് വച്ച എംഎല്‍എമാര്‍ക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഒരു രാഷ്ട്രീയ കക്ഷിയിലെ മൂന്നില്‍ രണ്ട് അംഗങ്ങളും മറ്റൊന്നില്‍ ചേര്‍ന്നാല്‍ കൂറുമാറ്റ നിരോധനം അനുസരിച്ച് അയോഗ്യത കല്‍പിക്കാനാകില്ലെന്നാണ് വ്യവസ്ഥ.

സംസ്ഥാനത്തിന്റെ ക്ഷേമവും വികസനവുമാണ് ലക്ഷ്യമെന്നും ഇതിനായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനൊപ്പം പ്രവര്‍ത്തിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗന്ദ്ര വെങ്കട രമണ റെഡ്ഡി അഭിപ്രായപ്പെട്ടിരുന്നു. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയില്‍ 88 സീറ്റുകള്‍ നേടിയാണ് ടിആര്‍എസ്സ് അധികാരത്തിലെത്തിയത്.

error: Content is protected !!