എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ വാഹനം തടഞ്ഞു ആക്രമണം; രണ്ടു പേര്‍ക്ക് വെട്ടേറ്റു.

കൊല്ലം ∙ പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു പോയ നിയുക്ത കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രന്റെ വാഹനം സിപിഐ– സിഐടിയു പ്രവർത്തകർ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു.

വാഹനം തടഞ്ഞ സിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തിൽ പരവൂർ – പാരിപ്പള്ളി റോഡ് ഉപരോധിച്ചു.

error: Content is protected !!