മലപ്പുറത്ത് നാല് യുവാക്കള്‍ക്ക് ഇടി മിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

മലപ്പുറം: ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കള്‍ക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂര്‍ പഞ്ചായത്തിലെ നെന്മിനിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.
നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായ തൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുല്‍പാരില്‍ മുഹമ്മദ് ദില്‍ഷാദ് (2l ) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷന്‍ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേത്രത്തില്‍ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരേയും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

error: Content is protected !!