കോട്ടയത്ത് രോഗികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍

കോട്ടയം : കോട്ടയത്ത് രോഗികളെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് എച്ച്‌ വണ്‍ എന്‍ വണ്‍. രോഗം വ്യാപകമാകുന്നു.രണ്ട് ഡോക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് ഡോക്ടര്‍മാര്‍ കൂടി നിരീക്ഷണത്തിലാണ്.

മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ക്കാണ് പനി ബാധിച്ചത്. ആരോഗ്യ വകുപ്പിന്‍റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 64 പേര്‍ക്കാണ് ജില്ലയില്‍ എച്ച്‌ വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. അതില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു.

ജില്ലയില്‍ ഇതുവരെ 30 പേര്‍ക്ക് എലിപ്പനിയും 25 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. ഹെപ്പറ്റൈറ്റിസ് ബി രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനയാണുള്ളത്. 90 പേര്‍ക്ക് സാധാരണ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്ച 1796 പേര്‍ക്ക് പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

error: Content is protected !!