പ്രവേശനോത്സവ ദിവസം അപകടം; കൊല്ലം അഞ്ചലില്‍ മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്.

കൊല്ലം: കൊല്ലം അഞ്ചലില്‍ പ്രവേശനോത്സവ ദിവസം അമ്മമാരോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു. അപകടത്തില്‍ കൊല്ലം അഞ്ചല്‍ ഏറം സര്‍ക്കാര്‍ സ്‌കൂളിലെ മൂന്ന് കുട്ടികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. രാവിലെ പത്തു മണിയോടടുത്തുണ്ടായ അപകടത്തില്‍ കുട്ടികളുടെ കൂടെയുണ്ടായിരുന്ന അമ്മമാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ബിസ്മിയ (അഞ്ച്), നൂര്‍ജഹാന്‍ (ആറ്), സുമിയ (ഒന്നര) എന്നിവരാണ് പരുക്കേറ്റ കുട്ടികള്‍. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള നൂര്‍ജഹാനെയും സുമിയയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ മറ്റൊരു കുട്ടിയേയും അമ്മമാരായ ആന്‍സി, ഷീബ എന്നിവരും പനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിറകില്‍ നിന്ന് നിയന്ത്രണം വിട്ടു വന്ന കാര്‍ കുട്ടികളെയും അമ്മമാരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

error: Content is protected !!