കമ്മ്യൂണിറ്റി കോളേജില്‍ വിവിധ കോഴ്‌സുകള്‍

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ, സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ് എസ് എല്‍ സി/പ്ലസ്ടു. പ്രോസ്‌പെക്ടസ് സ്റ്റഡി സെന്ററില്‍ നിന്നും 200 രൂപക്കും തപാല്‍ മുഖേന 250 രൂപക്കും ലഭിക്കും. വിശദവിവരങ്ങള്‍ യോഗ ആന്റ് അക്യുകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രഡീഷണല്‍ ഹീലിംഗ് ആന്റ് റിസര്‍ച്ച്, മുനിസിപ്പല്‍ ഓഫീസിന് മുന്‍വശം, മെയിന്‍ റോഡ്, മാഹി-673310 എന്ന വിലാസത്തില്‍ ലഭിക്കും. ഫോണ്‍:8714449000, 7012542049.

error: Content is protected !!