കല്ലടയിലെ പീഡന ശ്രമം; വനിതാ കമ്മീഷന്‍ കേസെടുത്തു.

തി​രു​വ​ന​ന്ത​പു​രം: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​രി​യെ ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. ബ​സ് ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും വ​നി​താ ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

ക​ണ്ണൂ​രി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് പീ​ഡ​ന​ശ്ര​മം ന​ട​ന്ന​ത്. ത​മി​ഴ്‌​നാ​ട്ടു​കാ​രി യു​വ​തി​യെ​യാ​ണ് ര​ണ്ടാം ഡ്രൈ​വ​ർ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കി​ട​ന്നു​റ​ങ്ങു​മ്പോ​ൾ ഡ്രൈ​വ​ർ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​ട്ട​ത്ത് അ​റി​യാ​തെ സം​ഭ​വി​ച്ച​താ​ണെ​ന്നാ​യി​രു​ന്നു ഡ്രൈ​വ​റു​ടെ ന്യാ​യം. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​നു വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നെ​ന്നും ത​ന്നെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണെ​ന്നും യു​വ​തി പ​റ​യു​ന്നു. യാ​ത്ര​ക്കാ​രി ബ​ഹ​ളം​വ​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. ബ​സ് മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ക​ല്ല​ട ബ​സ് ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രെ മ​ര്‍​ദി​ച്ച സം​ഭ​വം ക​ഴി​ഞ്ഞു മാ​സ​ങ്ങ​ള്‍ പി​ന്നി​ടു​മ്പോ​ഴാ​ണ് യു​വ​തി​ക്ക് നേ​രെ പീ​ഡ​ന​ശ്ര​മം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

error: Content is protected !!