പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വിരല്‍ സര്‍ജന്‍ തല്ലിയൊടിച്ചു; ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍.

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ നഴ്‌സിന്റെ വിരല്‍ അടിച്ചൊടിച്ചു. ഓപ്പറേഷന്‍ തീയേറ്ററിലെ നഴ്‌സിന്റെ വിരലാണ് സര്‍ജണ്‍ ഡോ .കുഞ്ഞമ്പു ഓപ്പറേഷന് ഉപയോഗിക്കുന്ന ഉപകരണം കൊണ്ട് തല്ലിച്ചതച്ചത്. പരിക്കേറ്റ നഴ്‌സിന്റെ രണ്ടു വിരലിലും പ്ലാസ്റ്റര്‍ ഇട്ടു. എന്നാല്‍ ഡോക്ടര്‍ക്കെതിരെ പരാതി കൊടുക്കാന്‍ നേഴ്‌സ് ഇതു വരെ തയ്യാറായിട്ടില്ല. പരാതി കൊടുത്താല്‍ പ്രതികാര മനോഭാവത്തോടെ വീണ്ടും പെരുമാറാനിടയുള്ളതു കൊണ്ടാണ് ഇര പരാതി നല്‍കാത്തതെന്നാണ് ആക്ഷേപം.

സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് മെഡിക്കല്‍ കോളേജിലെ സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. നഴ്‌സുമാരെ അടിമകളെ പോലെ കാണുന്ന ഇയാള്‍ അവരെ ചീത്ത വിളിക്കുന്നതും പതിവാണെന്നും ആക്ഷേപമുണ്ട്. ആശുപത്രിയില്‍ മറ്റു ചില ഡോക്ടര്‍മാരും നഴ്‌സുമാരെ മാനസികമായി പീഡിപ്പിക്കുന്നെണ്ടെങ്കിലും പരാതി കൊടുത്താല്‍ ഡോക്ടര്‍സ് തങ്ങളോട് വ്യക്തിവിരോധം തീര്‍ക്കുമോ എന്നു ഭയന്നു ആരും പരാതി കൊടുക്കാന്‍ മുതിരാറില്ല.

വിഷയത്തില്‍ ആരോഗ്യ മന്ത്രിയുടെ നിര്‍ദേശപ്രകാരം യൂണിയന്‍ നല്‍കിയ പരാതിയിന്മേല്‍ പ്രഥമ ദൃഷ്ട്യാ ഡോക്ടര്‍ കുഞ്ഞമ്പു കുറ്റക്കാരനാണെന്നു കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തി. ആശുപത്രി മാനേജ്‌മെന്റ് അന്വേഷണത്തിന് ഉത്തരവിട്ടു.

error: Content is protected !!