കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന മലയാളിയടക്കം എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്

വ്യോമസേനയുടെ എഎന്‍-32 വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി വാര്‍ത്താ ഏജന്‍സി. മരിച്ചവരുടെ ബന്ധുക്കളെ എയര്‍ഫോഴ്‌സ് അധികൃതര്‍ വിവരം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വിമാനത്തില്‍ മൂന്നു മലയാളികല്‍ ഉണ്ടായിരുന്നു.

വിമാനം തകര്‍ന്നുവീണത് അരുണാചല്‍ പ്രദേശിലാണ്. കഴിഞ്ഞ ദിവസമാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്. തെരച്ചിലിനിടെ എംഐ-17 ഹെലികോപ്ടറാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

വനത്തിലാണ് വിമാനം തകര്‍ന്നുവീണത്. ആ ഭാഗത്തെ മരങ്ങളെല്ലാം കത്തിയ നിലയിലായിരുന്നു. ജൂണ്‍ 3-ന് അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലെ സൈനിക ലാന്‍ഡിംഗ് സ്ട്രിപ്പിലേക്ക് പോവുകയായിരുന്നു വിമാനം. പന്ത്രണ്ടരയോടെ പറന്നുയര്‍ന്ന് അരമണിക്കൂറിനകമാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.

error: Content is protected !!