കൂത്തുപറമ്പില്‍ കോൺഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.

കൂത്തുപറമ്പ നിയോജക മണ്ഡലത്തിലെ കൊളവല്ലൂർ പൊയിൽ പീടിക കൈമുക്കിൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കോൺഗ്രസ് ബൂത്ത് ഏജന്റുമായ പാറായി മനോഹരന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 8.55 ന് ഒരു സംഘം സി.പി.എം പ്രവർത്തകരാണ് ബോംബെറിഞ്ഞത്.പ്ലാസ്റ്റിക്ക് ബേഗിൽ ബോംബുകൾ കൊണ്ട് വന്ന് വീടിന്റെ സമീപ പ്രദേശങ്ങളിലും മറ്റും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിന്നീട് വീടിന് നേരെ ബോംബെറിയുകയായിരുന്നു. വീടിന്റെ ജനലിന് ബോംബെറിഞ്ഞത് മൂലം ജനൽ തകർന്ന് ഭിത്തിക്ക് കേടുപാടുകൾ സംഭവിച്ചു. ഈ സമയം വീട്ടിലുണ്ടായിരുന്ന മനോഹരന്റെ ഭാര്യ സ്മിതയെ ദേഹാസ്വാസ്ഥം മൂലം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊളവല്ലൂർ ഈസ്റ്റ് എൽ.പി.സ്കൂളിലെ 67 നമ്പർ ബൂത്തിലെ ബൂത്ത് ഏജന്റായ മനോഹരൻ തെരഞ്ഞെടുപ്പ് ദിവസം ബൂത്തിൽ കള്ളവോട്ട് ചെയ്യാനുള്ള സി.പി.എം ശ്രമത്തെ ചെറുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് വീടിന് നേരെ ബോംബറിയാനുള്ള കാരണമെന്ന് സംശയിക്കുന്നു.

തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മൂലം ബൂത്ത് ഏജന്റ്മാരെ സി.പി.എം അക്രമിക്കുന്നുവെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു.

ലോകസഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റ് വാങ്ങിയ സി.പി.എം തോറ്റതിന്റെ ജാള്യത മൂലം കോൺഗ്രസ് ബൂത്ത് ഏജന്റ്മാരെയും അവരുടെ വീടുകൾക്ക് നേരെയും അക്രമം അഴിച്ച് വിടുകയാണ്.
കൊലപാതകങ്ങളും അക്രമങ്ങളും നടത്തി നാടിന്റെ ശാന്തിയും സമാധാനവും തകർക്കുന്ന ഭീകര സംഘങ്ങളെപ്പോലെ നാടിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കുന്ന സി.പി.എമ്മിനെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് ഈ ക്രൂരത അവസാനിപ്പിക്കാൻ വേണ്ടിയാണ്.
എന്ത് പ്രകോപനം ഉണ്ടായാലും വീടുകൾക്ക് നേരെ അക്രമം നടത്തില്ലെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ജില്ലയിൽ തുടർച്ചയായി മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ വീടിന് നേരെ ബോംബെറിയുകയാണ്.
പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം പോലും ചെവിക്കൊള്ളാൻ തയ്യാറാവാത്ത ക്രിമിനൽ സംഘമായി സി.പി.എം മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ അക്രമണം.
വീടുകൾ അക്രമിച്ച് തകർക്കുന്ന ക്രിമിനലുകൾക്ക് നേരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാവണമെന്ന് ബോംബെറിൽ തകർന്ന മനോഹരന്റെ വീട് സന്ദർശിച്ചതിന് ശേഷം ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

error: Content is protected !!