വലിയതുറയില്‍ മന്ത്രിക്ക് നേരെ പ്രതിഷേധം.

തിരുവനന്തപുരം: കടല്‍ക്ഷോഭം രൂക്ഷമായ വലിയതുറയില്‍ എത്തിയ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കെതിരേ നാട്ടുകാരുടെ പ്രതിഷേധം. രാവിലെയോടെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന പ്രദേശം സന്ദര്‍ശിക്കാനെത്തിയ മന്ത്രിയെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് തടയുകയായിരുന്നു. കടല്‍ക്ഷോഭത്തിന് ശാശ്വത പരിഹാരം കാണണമെന്നും അനാസ്ഥ വെടിയണമെന്നും ഇവര്‍ മന്ത്രിയോടെ ആവശ്യപ്പെട്ടു. വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കി. പൊലിസ് ഏറെ പണിപ്പെട്ടാണ് മന്ത്രിയെ പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും മാറ്റിയത്. വി.എസ് ശിവകുമാര്‍ എം.എല്‍.എയും മന്ത്രിയെ അനുഗമിച്ചു.

error: Content is protected !!