കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് കൊളംബിയ.

സീലിയ: കോപ അമേരിക്കയിലെ ആദ്യമത്സരത്തിൽ അർജന്‍റീനയ്ക്ക് പരാജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് കൊളംബിയ അർജന്‍റീനയെ പരാജയപ്പെടുത്തിയത്. 71 ാം മിനിട്ടിൽ റോജർ മാർട്ടിനസും 86 ാം മിനിറ്റിൽ ധുവൻ സപാട്ടയും കൊളംബിയയ്ക്കു വേണ്ടി ഗോളുകൾ നേടി.

കളിയുടെ ആദ്യസമയങ്ങളിൽ അർജന്‍റീനയുടെ മുന്നേറ്റം കാണാൻ കഴിഞ്ഞെങ്കിലും കൊളംബിയൻ ഗോളി ഒസ്മിന റാമിറസിനു അസാമാന്യ പ്രകടനത്തിനു മുന്നിൽ ഗോളൊന്നും നേടാൻ അർജന്‍റീനയ്ക്ക് ഒരു മുന്നേറ്റം പോലും ഗോളാക്കാൻ കഴിഞ്ഞില്ല. ഫോണ്ടെനോവ അരീനയിൽ അർജന്‍റീന 4-2-3-1 ശൈലിയിൽ കളിക്കാൻ ഇറങ്ങിയപ്പോൾ 4-3-3 ശൈലിയിലാണ് കൊളംബിയ ഇറങ്ങിയത്.

രണ്ടാം പകുതിയിൽ എയ്ഞ്ചൽ ഡി മരിയയ്ക്ക് പകരം റോഡ്രിഗോ ഡീ പോളുമായാണ് അർജന്‍റീന കളിക്കാനിറങ്ങിയത്. രണ്ടാം പകുതിയിലും അർജന്‍റീന ആത്മാർത്ഥമായി കളിച്ചെങ്കിലും ഒരു ഷോട്ട് പോലും ഗോളാക്കാൻ കഴിഞ്ഞില്ല. എന്നാൽ 71 ാം മിനിറ്റിൽ ആദ്യഗോൾ നേടിയതോടെ കൊളംബിയ കളിയിയ ആധിപത്യം ഉറപ്പിച്ചു. 86 ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും നേടിയതോടെ അർജന്‍റീനയുടെ കോപ അമേരിക്ക സ്വപ്നങ്ങൾക്ക് മേൽ കൊളംബിയ കരിനിഴൽ വീഴ്ത്തി.

error: Content is protected !!