വൈറസ് ട്രൈലറിന് അഭിനന്ദനവുമായി ഇർഫാൻ പഠാൻ

2018ല്‍ കേരള ജനതയെ ഭീതിയിലാഴ്ത്തിയ നിപ്പയെ സര്‍ക്കാരും ജനങ്ങള്‍ ഒന്നടങ്കം നേരിട്ടതിനെ ആസ്പദമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ് സിനിമയുടെ ട്രെയിലര്‍ ഏറെ പ്രതീക്ഷകള്‍ നല്‍കി കൊണ്ടാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡയയില്‍ മികച്ച പ്രതികരണങ്ങള്‍ ട്രെയിലര്‍ ഏറ്റു വാങ്ങുമ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റാണ് ട്രെയിലറിന് വീണ്ടും ശ്രദ്ധ നല്‍കുന്നത്.

സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേരുകയും നിപ്പ പൊട്ടിപ്പുറപ്പെടുന്ന സമയത്ത് താന്‍ കോഴിക്കോട് ഉണ്ടായിരുന്നെന്നുമാണ് ഇര്‍ഫാന്‍ പത്താന്‍ ട്വിറ്ററില്‍ കുറിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ ആഷിഖ് അബു, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, ടോവിനോ, കുഞ്ചാക്കോ ബോബന്‍ എന്നിവരെ ടാഗ് ചെയ്യതാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ആഷിഖ് അബു-റിമ കലിങ്കലിന് കീഴിലുള്ള ഒപിഎം പ്രൊഡക്ഷന്‍സ് ആണ് വൈറസിന്റെ നിര്‍മ്മാണം. രാജീവ് രവിയാണ് ‘വൈറസി’ന്‍റെ ഛായാഗ്രാഹണം. മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. യുവ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം. എഡിറ്റിംഗ് സൈജു ശ്രീധരന്‍. വൈറസ് ഈദിന് തിയേറ്ററുകളിലെത്തും.

error: Content is protected !!