ഇതും പ്രളയത്തിന്റെ പ്രതിഫലനമോ !! ;ഭൂഗർഭ ജലത്തിൽ ജീവിക്കുന്ന മീനിനെ ലോകത്ത് ആദ്യമായി കേരളത്തിൽ കണ്ടെത്തി

ഭൗ​മോ​പ​രി​ത​ല​ത്തി​ന് അ​ടി​യി​ലു​ള്ള ഭൂ​ഗ​ർ​ഭ ശു​ദ്ധ​ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന അ​പൂ​ർ​വ​യി​നം വ​രാ​ൽ മ​ത്സ്യ​ത്തെ ലോ​ക​ത്ത് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ൽ ക​ണ്ടെ​ത്തി. കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ (കു​ഫോ​സ്) ഗ​വേ​ഷ​ക​നാ​യ ഡോ. ​രാ​ജീ​വ് രാ​ഘ​വ​ൻ ഉ​ൾ​പ്പെ​ട്ട പ​ഠ​ന സം​ഘ​മാ​ണു ഗൂ​ഡ​മാ​യ ആ​വാ​സ വ്യ​വ​സ്ഥ​യി​ൽ ജീ​വി​ക്കു​ന്ന സ്നേ​ക്ക്ഹെ​ഡ് (വ​രാ​ൽ) കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട പു​തി​യ മ​ത്സ്യ ഇ​ന​ത്തെ ക​ണ്ടെ​ത്തി​യ​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വേ​ങ്ങ​ര​യി​ലു​ള്ള അ​ജീ​റി​ന്‍റെ നെ​ൽ​വ​യ​ലി​ൽ​നി​ന്നാ​ണു ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ശ​ക്ത​മാ​യ കു​ത്തൊ​ഴു​ക്കി​ൽ സ്വ​ഭാ​വി​ക ആ​വാ​സ്ഥ വ്യ​വ​സ്ഥ​യാ​യ ഭൂ​ഗ​ർ​ഭ​ജ​ല അ​റ​യി​ൽ​നി​ന്ന് മ​ത്സ്യം പു​റ​ത്തെ​ത്തി​യ​താ​കാ​നാ​ണു സാ​ധ്യ​ത​യെ​ന്ന് ഡോ. ​രാ​ജീ​വ് പ​റ​ഞ്ഞു. ക​ണ്ടെ​ത്തി​യ മ​ത്സ്യ​ത്തി​ന് 9.2 സെ​ന്‍റി മീ​റ്റ​ർ നീ​ള​മു​ണ്ട്.

കേ​ര​ള​ത്തി​ൽ പൊ​തു​വെ കാ​ണ​പ്പെ​ടു​ന്ന വ​രാ​ൽ ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്നേ​ക്ക്ഹെ​ഡ് വ​ർ​ഗ​ത്തി​ൽ ഇ​തു​വ​രെ 50 ഇ​നം മ​ത്സ്യ​ങ്ങ​ളെ​യാ​ണു ലോ​ക​ത്ത് ആ​ക​മാ​നം ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. നോ​ർ​ത്ത് അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ഏ​ഷ്യാ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​ത്. ജ​ലോ​പ​രി​ത​ല​ത്തി​ൽ നി​ന്ന് വാ​യു ശ്വ​സി​ക്കു​ന്ന പ്ര​കൃ​ത​മാ​ണ് ഇ​വ​യ്ക്ക്. അ​തി​നാ​ൽ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ ക​ര​യി​ൽ ആ​ഴ്ച​ക​ളോ​ളം ജീ​വി​ക്കാ​ൻ വ​രാ​ൽ മ​ത്സ്യ​ങ്ങ​ൾ​ക്ക് ക​ഴി​യും.

കു​ള​ങ്ങ​ളും വ​യ​ലു​ക​ളി​ലെ നീ​ർ​ച്ചാ​ലു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഉ​പ​രി​ത​ല​ജ​ല ആ​വാ​സ​വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​വ ജീ​വി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നു വി​പ​രീ​ത​മാ​യി ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ പു​തി​യ ഇ​നം വ​രാ​ൽ ഭൂ​ഗ​ർ​ഭ​ജ​ല അ​റ​ക​ളും ഭൂ​ഗ​ർ​ഭ​ജ​ലാ​ശ​യ​ങ്ങ​ളും ആ​വാ​സ​വ്യ​വ​സ്ഥ​യാ​യി സ്വീ​ക​രി​ച്ചി​ട്ടു​ള്ള മ​ത്സ്യ​മാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വ​യ്ക്ക് ജ​ലോ​പ​രി​ത​ല​ത്തി​ൽ​നി​ന്നു ശ്വ​സി​ക്കാ​നു​ള്ള ക​ഴി​വു​മി​ല്ല.

ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ വ​ർ​ഗ​വും ഇ​ന​വും തി​രി​ച്ചു​ള്ള പ​ഠ​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​ണു പു​റം ലോ​ക​ത്തി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ടാ​തെ, ഭൂ​ഗ​ർ​ഭ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഒ​ളി​ച്ചു ജീ​വി​ക്കു​ന്ന ഭു​ഗ​ർ​ഭ​ജ​ല വ​രാ​ൽ മ​ത്സ്യ ഇ​ന​ത്തി​ന്‍റെ ക​ണ്ടെ​ത്തെ​ലെ​ന്ന് കു​ഫോ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ബ്രി​ട്ടീ​ഷ് നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​ലെ ശാ​സ്ത്ര​ജ്ഞ​നും പ്ര​മു​ഖ ഫി​ഷ് ടാ​ക്സോ​ണ​മി​സ്റ്റു​മാ​യ ഡോ. ​റാ​ൽ​ഫ് ബ്രി​റ്റ്സ് ന​യി​ക്കു​ന്ന പ​ഠ​ന സം​ഘ​ത്തി​ൽ കു​ഫോ​സി​ലെ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ വി.​കെ. അ​നൂ​പും അം​ഗ​മാ​ണ്.

error: Content is protected !!