ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം കടന്നു

പൊതുതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ യു.ഡി.എഫിന് കൃത്യമായ മേല്‍ക്കൈ. 13ാമത് ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറ്റം തുടരുകയാണ്. ഏകദേശം പകുതിയോളം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ ഏഴിടങ്ങളില്‍ യു.ഡി.എഫ് ലീഡ് ലക്ഷം വോട്ടുകള്‍ കടന്നു.

കൊല്ലം, ആലത്തൂര്‍, പൊന്നാനി, മലപ്പുറം, ഇടുക്കി, എറണാകുളം,വയനാട് തുടങ്ങി ഏഴിടങ്ങളിലാണ് യു.ഡി.എഫ് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ലീഡ് നേടി വിജയം ഉറപ്പിച്ചത്. ഇതില്‍ വയനാടും മലപ്പുറവും ഭൂരിപക്ഷം രണ്ട് ലക്ഷം പിന്നിട്ടു.

19 ഇടങ്ങളില്‍ യു.ഡി.എഫ് മുന്നേറുമ്പോള്‍, ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് ലീഡ് തുടരുന്നത്. ദേശീയ തലത്തില്‍ എന്‍.ഡി.എ ലീഡ് 350 കടന്നു. കോണ്‍ഗ്രസ് സഖ്യം 89 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

 

error: Content is protected !!