ശ്രീലങ്കൻ സ്ഫോടനം ; ഭീകരർ കേരളത്തിലും എത്തിയിരുന്നു

ഈ​സ്റ്റ​ർ​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യി​ൽ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ത്തി​യ ഭീ​ക​ര​ർ പ​രി​ശീ​ല​നം ന​ട​ത്തി​യ​ത് ഇ​ന്ത്യ​യി​ലെ​ന്ന് ശ്രീ​ല​ങ്ക​ൻ സൈ​നി​ക മേ​ധാ​വി. കേ​ര​ള​ത്തി​ലും കാ​ഷ്മീ​രി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​ണ് ഇ​വ​ർ പ​രി​ശീ​ല​നം ന​ട​ത്തി​യ​തെ​ന്ന് ല​ഫ്. ജ​ന​റ​ൽ മ​ഹേ​ഷ് സേ​ന​നാ​യ​ക് പ​റ​ഞ്ഞു. ബി​ബി​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​യ​തെ​ന്ന് ശ്രീ​ല​ങ്ക​ൻ മേ​ധാ​വി വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ന്ത്യ​യി​ലു​ള്ള ചി​ല സം​ഘ​ട​ന​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്താ​നും പ​രി​ശീ​ല​ന​ത്തി​നു​മാ​ണ് ഇ​വ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. നേ​ര​ത്തെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും നി​ര​വ​ധി പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ശ്രീ​ല​ങ്ക​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ മൗ​ല​വി മു​ഹ​മ്മ​ദ് സ​ഹ​റാ​ൻ ഹാ​ഷിം പ​ല​വ​ട്ടം ഇ​ന്ത്യ​യി​ൽ വ​ന്നു​പോ​യി​ട്ടു​ള്ള​താ​യി അ​യാ​ളു​ടെ അ​യ​ൽ​ക്കാ​ർ പ​റ​ഞ്ഞി​രു​ന്നു. പി​ടി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര. ഇ​തേ വ​ഴി​യാ​കാം മ​റ്റു ഭീ​ക​ര​രും ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്നു ക​രു​തു​ന്നു.

മൂ​ന്ന് ക്രി​സ്ത്യ​ൻ പ​ള്ളി​ക​ളി​ലും ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ളി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന പരമ്പരയിൽ  257പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

error: Content is protected !!