സൗദിയിൽ വിദേശ പൗരന്മാർക്ക് ഇനി മുതൽ പുതിയ താമസ രേഖ

സൗദി സമ്പദ് ഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദേശികൾക്ക് ഇവിടെ പുതിയ താമസ രേഖ (ഇഖാമ) നൽകുന്നത്.മന്ത്രാലയത്തിന്റെ ഈ തീരുമാനത്തിന് ശൂറ കൗൺസിൽ അംഗീകാരം നൽകി.ഒട്ടേറെ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഇഖാമയാണ് പുതിയതായി നൽകുന്നത്.താൽക്കാലികമായി നൽകുന്ന ഇഖാമയും ഇഷ്ട്ടനുസരണം ദീർഹിപ്പിക്കാവുന്ന ഇഖമായുമാണ് ഇനിമുതൽ നൽകുക.

ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്ന ഇഖാമയിൽ വിദേശികൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. ഇത്തരം ഇഖാമയുള്ളവർക്ക് കുടുംബത്തിനുപുറമേ ബന്ധുക്കളെയും കൊണ്ടുവരാനാകും.രാജ്യത്ത് സ്ഥലം വാങ്ങാനും വീടുകളും വാഹനങ്ങളും സ്വന്തമാക്കാനും സാധിക്കും. ആർക്കൊക്കെയാകും ഇത്തരം ഇഖാമ ലഭിക്കുകയെന്നതിന്റെ പട്ടിക മന്ത്രാലയം ഉടൻ പുറത്തിറക്കും.

മലയാളികളടക്കമുള്ള പ്രവാസികളുടെ ബന്ധുക്കൾക്ക് വലിയ തൊഴിൽസാധ്യത നൽകുന്നതാണ് പുതിയ തീരുമാനം.ഇതുവരെ വിദേശികളുടെ കുടുംബത്തിനുമാത്രമായിരുന്നു ഇഖാമയിൽ സൗദിയിൽ താമസിക്കാൻ കഴിഞ്ഞിരുന്നത്.നിതാഖാത് നിയമം ശക്തമാക്കിയതോടെ നഷ്ടമായ അവസരങ്ങൾ ഒരുപരിധിവരെ വീണ്ടെടുക്കുന്നതാണ് പുതിയ ഇഖാമ.വിദേശ നിക്ഷേപകരെയും വ്യവസായികളെയും ആകർഷിക്കാനാണ് പുതിയനിയമം കൊണ്ടുവരുന്നത്.പ്രത്യക്ഷത്തിൽ സമ്പന്നർക്കുമാത്രമാണ് പുതിയ നിയമംകൊണ്ട് കൂടുതൽ നേട്ടമെങ്കിലും പരോക്ഷമായി സാധാരണക്കാർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷ.

error: Content is protected !!