നവകേരള നിർമ്മാണം ; കേരളത്തിന് 700 കോടിയുടെ സഹായവാഗ്ദാനവുമായി ജർമ്മൻ ബാങ്ക്

പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തി​നു സ​ഹാ​യ വാ​ഗ്ദാ​ന​വു​മാ​യി ജ​ർ​മ​ൻ ബാ​ങ്ക്. കേ​ര​ള​ത്തി​ലെ റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് 700 കോ​ടി രൂ​പ​യു​ടെ വാ​യ്പ വാ​ഗ്ദാ​ന​മാ​ണ് ജ​ർ​മ​ൻ ബാ​ങ്കാ​യ കെഎഫ്ഡ​ബ്ല്യു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി കെഎഫ്ഡ​ബ്ല്യു അ​ധി​കൃ​ത​ർ ഈ​യാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും.

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ൾ ആ​ധു​നീ​ക രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ക്കാ​ൻ 10,000 കോ​ടി​യോ​ളം രൂ​പ വേ​ണ്ടി വ​രു​മെ​ന്നാ​ണ് യു​എ​ൻ അ​ട​ക്ക​മു​ള​ള വി​വി​ധ ഏ​ജ​ൻ​സി​ക​ൾ ത​യാ​റാ​ക്കി​യ ക​ണ​ക്ക്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന റീ​ബി​ൽ​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് വി​വി​ധ ധ​ന​കാ​ര്യ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യം തേ​ടിയിരുന്നു.

കെഎഫ്ഡ​ബ്ല്യു​വു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ന്നു. തു​ട​ർ​ന്നാ​ണ് കേ​ര​ള​ത്തി​ന് കു​റ​ഞ്ഞ പ​ലി​ശ​യി​ൽ 696 കോ​ടി രൂ​പ വാ​യ്പ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​മെ​ന്ന് കെഎഫ്ഡ​ബ്ല്യു അ​റി​യി​ച്ച​ത്.

error: Content is protected !!