“ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുന്നു” : മോദിയുടെ ട്വീറ്റ്

വൻ വിജയം നേടിയ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മോദിയുടെ ആദ്യ ട്വീറ്റ് പുറത്തുവന്നിരിക്കുകയാണ്. ‘നമുക്കൊരുമിച്ച് വളരാം, നമുക്കൊരുമിച്ച് അഭിവൃദ്ധിപ്പെടാം, നമുക്കൊരുമിച്ച് ശക്തിമത്തായ രാജ്യം തീര്‍ക്കാം. ഇന്ത്യ വീണ്ടും വിജയിച്ചിരിക്കുകയാണ്, വിജയീ ഭാരത്’ എന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. സോഷ്യൽമീഡിയയിൽ തരംഗമായികഴിഞ്ഞിട്ടുമുണ്ട് മോദിയുടെ ട്വീറ്റ്. ഇതുവരെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലം കണക്കിലെടുത്താൽ എൻഡിഎ 344 സീറ്റിലും യുപിഎ 90 സീറ്റിലും എസ് പി 18 സീറ്റിലും മറ്റുള്ളവര്‍ 90 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

 

error: Content is protected !!