മോദി സഹോദരന്റെ ധർണ്ണ പൊളിഞ്ഞു ; ആവശ്യം നിയമപരമല്ലന്ന് പോലീസ്

അ​ക​മ്പ​ടി സേ​വി​ക്കു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് പ്ര​ത്യേ​ക വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​ന്‍ പ്ര​ഹ്ലാ​ദ് മോ​ദി​യു​ടെ ധ​ര്‍​ണ. ജ​യ്പു​ര്‍-​അ​ജ്മീ​ർ ദേ​ശീ​യ​പാ​ത​യി​ലെ ബാ​ഗ്രു പോ​ലീ​സ് സ്റ്റേ​ഷ​നു മു​മ്പി​ലാ​യി​രു​ന്നു മോ​ദി സ​ഹോ​ദ​ര​ന്‍റെ ധ​ര്‍​ണ. എ​ന്നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ സു​ര​ക്ഷ ആ​വ​ശ്യ​മു​ള്ള ആ​ളി​ന്‍റെ വാ​ഹ​ന​ത്തി​ലാ​കും ഉ​ണ്ടാ​കു​ക​യെ​ന്ന് ജ​യ്പു​ര്‍ പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​ന​ന്ത് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. ര​ണ്ട് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​ഹ്ലാ​ദ് മോ​ദി​യെ അ​നു​ഗ​മി​ക്കാ​ൻ ത​യാ​റാ​ക്കി. അ​വർ ബാ​ഗ്രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ തയാറായി നിന്നു- ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ത​ങ്ങ​ൾ സു​ര​ക്ഷ സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് അ​ദ്ദേ​ഹ​ത്തെ കാ​ണി​ച്ചു. ച​ട്ട​പ്ര​കാ​രം സു​ര​ക്ഷ ആ​വ​ശ്യ​മു​ള്ള ആ​ളി​ന്‍റെ വാ​ഹ​ന​ത്തി​ലാ​ണ് പോ​ലീ​സു​കാ​ർ ഉ​ണ്ടാ​വേ​ണ്ട​ത്. ഇ​ത് അ​ദ്ദേ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി. ഇ​തി​നു ശേ​ഷം അ​ദ്ദേ​ഹം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ജ​യ്പു​രി​ലേ​ക്കു​പോ​യെ​ന്നും ക​മ്മീ​ഷ​ണ​ർ പ​റ​ഞ്ഞു. മോ​ദി സ​ഹോ​ദ​ര​ൻ ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ധ​ർ​ണ ഇ​രു​ന്ന​ത്. ജ​യ്പു​രി​ലേ​ക്ക് പോ​കാ​നാ​ണ് പ്ര​ഹ്ലാ​ദ് മോ​ദി സു​ര​ക്ഷ തേ​ടി​യ​ത്.

error: Content is protected !!