കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട

അബുദാബിയില്‍ നിന്നും കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം
പിടികൂടി. വെള്ളിയാഴ വൈകിട്ട്‌ 5.50 ന്‌ എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരന്‍
ആയ പാപ്പിനിശ്ശേരി സ്വദേശി എ. കെ. ലുക്ക്മാന്‍ ആണ്‌ കസ്റ്റംസ് പിടിയിലായത്.

2.675 കിലോ സ്വര്‍ണം ആണ്‌ ഇയാളില്‍ നിന്നും കസ്റ്റംസ് അസിസ്തന്റ്‌ കമ്മീഷണര്‍ ഒ പ്രദീപന്റെ
നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. 2 കിലോ സ്വര്‍ണം അയൺ ബോക്സിലും 676 ഗ്രാം പേസ്റ്റ്
രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും ആയിരുന്നു.

error: Content is protected !!