ഒഡീഷയിൽ കുരുന്നിന് ചുഴലിക്കാറ്റിനിടയിൽ ജനനം ; പേര് ‘ഫോനി’

ഒ​ഡീ​ഷ​യി​ൽ ചു​ഴ​ലി​ക്കാ​റ്റി​നി​ടെ പി​റ​ന്ന കു​ഞ്ഞി​നു പേ​ര് ഫോ​നി. ഭു​വ​നേ​ശ്വ​റി​ൽ​നി​ന്ന് അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ഞ്ചേ​ശ്വ​റി​ലെ റെ​യി​ൽ​വെ ആ​ശു​പ​ത്രി​യി​ൽ ജ​നി​ച്ച പെ​ണ്‍​കു​ഞ്ഞി​നാ​ണു ഫോ​നി എ​ന്നു നാ​മ​ക​ര​ണം ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.03-നാ​യി​രു​ന്നു പെ​ണ്‍​കു​ഞ്ഞി​ന്‍റെ ജ​ന​നം. കു​ട്ടി​യു​ടെ അ​മ്മ റെ​യി​ൽ​വെ ജീ​വ​ന​ക്കാ​രി​യാ​ണ്. മ​ഞ്ചേ​ശ്വ​റി​ലെ കോ​ച്ച് റി​പ്പ​യ​ർ വ​ർ​ക്ക്ഷോ​പ്പി​ൽ സ​ഹാ​യി​യാ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഇ​വ​ർ. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ഈ​സ്റ്റ് കോ​സ്റ്റ് റെ​യി​ൽ​വേ അ​ധി​കൃ​ത​രും അ​റി​യി​ച്ചു.

ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ൽ ക​ന​ത്ത​നാ​ശം വി​ത​ച്ച് ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്. മൂ​ന്നു പേ​ർ മ​രി​ച്ച​താ​യാ​ണ് ഒ​ടു​വി​ലെ ക​ണ​ക്ക്. 245 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​രെ കാ​റ്റ് വീ​ശി​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ഴ​യി​ലും കാ​റ്റി​ലും നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്.

error: Content is protected !!