വോട്ടെണ്ണൽ: സംസ്ഥാനത്തു ഡ്രൈ ഡേ 23നു മാത്രം ,രണ്ട് ദിവസം അവധിയെന്ന വാർത്ത വ്യാജം

കണ്ണൂർ∙ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പ്രമാണിച്ച് ഇന്നു(21) വൈകിട്ടു മുതൽ വോട്ടെണ്ണൽ ദിനമായ 23 വൈകിട്ട് 6 വരെ മദ്യവിൽപനശാലകൾ അവധിയായിരിക്കുമെന്ന സമൂഹ മാധ്യമ പ്രചാരണം തെറ്റാണെന്ന് എക്സൈസ് കമ്മിഷണറുടെ ഓഫിസും ബെവ്റിജസ് കോർപറേഷനും അറിയിച്ചു. 23നു മാത്രമായിരിക്കും സംസ്ഥാനത്തു ഡ്രൈ ഡേ.

ഇക്കാര്യം ഏപ്രിൽ മാസം തന്നെ തീരുമാനിച്ചതാണ്. ഇതുവരെ അക്കാര്യത്തിൽ മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി. സമൂഹ മാധ്യമപ്രചാരണം വിശ്വസിച്ചവർ ഒഴുകിയെത്തുന്നതിനാൽ ബവ്റിജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളില്‍ രാവിലെ മുതൽ വൻതിരക്കാണ്. സംശയ നിവാരണത്തിന് എക്സൈസ് കമ്മിഷണർ ഓഫിസിലേക്കു കോളുകൾ എത്തുന്ന സാഹചര്യത്തിൽ കൂടിയാണു വിശദീകരണം.

 

error: Content is protected !!