മഹാത്മാ ഗാന്ധിയെ പാകിസ്താന്റെ രാഷ്ട്ര പിതാവെന്ന് വിളിച്ചു; പാർട്ടി വക്താവിനെ ബിജെപി സസ്‌പെൻഡ് ചെയ്തു.

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച പാര്‍ട്ടി വക്താവ് അനില്‍ സൗമിത്രയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു. ഗാന്ധി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവാണ്. ഇന്ത്യയില്‍ കോടിക്കണക്കിന് ആളുകള്‍ ഗാന്ധിയെപ്പോലെ ജനിക്കുന്നുണ്ട്. ചിലര്‍ രാജ്യത്തിന് പ്രയോജനമുള്ളവരും മറ്റ് ചിലര്‍ പ്രയോജനമില്ലാത്തവരും-സൗമിത്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.മധ്യപ്രദേശിലെ ബി.ജെ.പി അധ്യക്ഷന്‍ രാകേഷ് സിംഗ് നടത്തിയ പ്രാഥമികാന്വേഷണത്തിന് ശേഷമാണ് സൗമിത്രയെ സസ്‌പെന്‍ഡ് ചെയ്തത്.

വിവാദ പ്രസ്താവനയില്‍ ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് സൗമിത്രയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേതാക്കളുടെ ഗോഡ്‌സെ അനുകൂല പ്രസ്താവനകള്‍ നിരന്തര തലവേദന ആയതോടെയാണ് സൗമിത്രയ്ക്ക് എതിരെ നടപടി എടുക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതമായിരിക്കുന്നത്. നേരത്തെ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെയും കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയുടെയും ഗോഡ്‌സെ അനുകൂല പ്രസ്താവന വിവാദമായിരുന്നു.

error: Content is protected !!