ക​ണ്ണൂ​രില്‍ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ല്‍

ക​ണ്ണൂ​രില്‍ അ​മ്മ​യും മ​ക​നും മ​രി​ച്ച നി​ല​യി​ല്‍. കണ്ണൂർ ചാലയിലാണ്‌ അ​മ്മ​യെ​യും മ​ക​നെ​യും വി​ഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.​തന്ന​ട മാ​യാ​ബ​സാ​റി​ല്‍ ക​ട​മു​റി​യു​ടെ മു​ക​ളി​ലു​ള്ള വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കി​ഴ്ത്ത​ള്ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ല​ക്ഷ്മി (80), മ​ക​ന്‍ ര​ജി​ത്ത് (45) എ​ന്നി​വ​രാണ് മരിച്ചത്.

സാമ്പത്തിക പ്ര​തി​സ​ന്ധി​യും രോ​ഗ​വു​മാ​വാം ഇരുവരെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.എ​ട​ക്കാ​ട് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

error: Content is protected !!