താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ വാഹന നിയന്ത്രണം

കോഴിക്കോട്: വികസന പ്രവര്‍ത്തികളും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ താമരശ്ശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വാഹന നിയന്ത്രണം ഉണ്ടായിരിക്കും. മള്‍ട്ടി ആക്‌സില്‍ ട്രക്കുകളെ ചുരത്തിലൂടെ കടത്തി വിടില്ല. മറ്റ് ചെറു വാഹനങ്ങള്‍ക്ക് നിയന്ത്രണം ബാധകമായിരിക്കില്ല. മള്‍ട്ടി ആക്‌സില്‍ യാത്രാ വാഹനങ്ങളെയും കടത്തി വിടുമെന്ന് ജില്ലാ കലക്ടര്‍ സീറാം സാമ്പശിവ റാവു അറിയിച്ചു. നേരത്തെ ബസുകളും കടത്തി വിടില്ലെന്നായിരുന്നു തീരുമാനം. രണ്ടാഴ്ചത്തേക്കാണ് ഗതാഗത നിയന്ത്രണം. ഈ സമയത്ത് നാടുകാണി, കുറ്റ്യാടി ചുരം വഴി ട്രക്കുകള്‍ വഴി മാറി പോവണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

error: Content is protected !!