ആരോഗ്യ മന്ത്രിയുടെ സമയോചിതമായ ഇടപെടൽ: ആ കുഞ്ഞു മാലാഖ ജീവിതത്തിലേക്ക്; അമ്മയും കുഞ്ഞും ആശുപത്രി വിട്ടു.

കൊ​ച്ചി: ഹൃദയ സംബന്ധമായ അസുഖമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കമന്റ് ഇട്ടു അഭ്യർത്ഥിച്ച യുവാവ് കേരളക്കരയിൽ കുറച്ചു ദിവസം ചർച്ചയായിരുന്നു. പ്രശ്നത്തിൽ ഉടനടി ഇടപെടുകയും കുഞ്ഞിന് ആവശ്യമായ ചികിത്സ നൽകുകയും ചെയ്ത ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇപ്പോൾ ചികിത്സ കഴിഞ്ഞ കുഞ്ഞും അമ്മയും സന്തോഷത്തോടെ വീട്ടിലേക്ക് തിരിച്ചു.

‘‘ഞ​ങ്ങ​ളി​വി​ടെ ഇ​രി​ക്കാ​ൻ കാ​ര​ണ​മാ​യ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റോ​ടു​ള്ള ക​ട​പ്പാ​ട് തീ​ർ​ത്താ​ൽ തീ​രാ​ത്ത​താ​ണ്. ​എ​െൻറ സ​ഹോ​ദ​ര​ൻ ഫേ​സ്ബു​ക്കി​ൽ ഒ​രു ക​മ​ൻ​റി​ട്ട​പ്പൊ​ത​ന്നെ അ​വ​ര് പ്ര​തി​ക​രി​ച്ചു. കു​ഞ്ഞി​നു​വേ​ണ്ടി​യു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും നോ​ക്കി. മ​ന്ത്രി മാ​ത്ര​മ​ല്ല, ഈ ​ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, മ​റ്റ്​ സ്​​റ്റാ​ഫു​ക​ൾ എ​ല്ലാ​രോ​ടും വ​ള​രെ ന​ന്ദി​യു​ണ്ട്’’. ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​നെ പി​ടി​ച്ച്, ലി​സി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കൊ​പ്പ​മി​രു​ന്ന് മു​ന്നി​െ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടായാണ് കുഞ്ഞിന്റെ ‘അമ്മ ജംഷീല ഇതു​പ​റ​ഞ്ഞത്. ഒ​രു ഫേ​സ്ബു​ക്ക് ക​മ​ൻ​റി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന, ല​ച്ചു​മോ‍ൾ എ​ന്ന ഓ​മ​ന​പേ​രി​ട്ട ജം​ഷീ​ല​യു​ടെ കു​ഞ്ഞു​മ​ക​ൾ​ക്ക് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങിലായിരുന്നു അമ്മയുടെ ഈ വാക്കുകൾ. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളോ​ടെ ജ​നി​ച്ച​തി​െൻറ ര​ണ്ടാം ദി​ന​മാ​യ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പി​ഞ്ചു​കു​ഞ്ഞി​നെ പെ​രി​ന്ത​ൽ​മ​ണ്ണ അ​ൽ ശി​ഫ​യി​ൽ​നി​ന്ന് ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഹൃ​ദ​യ​ത്തി​െൻറ വ​ല​െ​ത്ത അ​റ​യി​ൽ​നി​ന്ന് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ര​ക്ത​മെ​ത്തി​ക്കു​ന്ന ര​ക്ത​ക്കു​ഴ​ലും വാ​ൽ​വു​മു​ണ്ടാ​യി​രു​ന്നി​ല്ല കു​ഞ്ഞി​ന്. ഹൃ​ദ​യ​ത്തി​െൻറ താ​ഴെ അ​റ​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഭി​ത്തി​യി​ൽ ദ്വാ​ര​വു​മു​ണ്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ജം​ഷീ​ല​യു​ടെ സ​ഹോ​ദ​ര​ൻ ജി​യാ​സ് മാ​ട​ശ്ശേ​രി ഫേ​സ്ബു​ക്കി​ലി​ട്ട ക​മ​ൻ​റി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കു​ഞ്ഞി​നെ ലി​സി​യി​ലേ​ക്ക് മാ​റ്റാ​നും ഹൃ​ദ്യം പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ചി​കി​ത്സ ന​ൽ​കാ​നു​മു​ള്ള ഇ​ട​പെ​ട​ൽ ന​ട​ത്തി. വ്യാ​ഴാ​ഴ്ച​ത​ന്നെ ലി​സി ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​ത്തി​ൽ​നി​ന്ന് ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള കു​ഴ​ൽ സ്​​റ്റെ​ൻ​ഡ്​ ഉ​പ​യോ​ഗി​ച്ച് വി​ക​സി​പ്പി​ച്ചു. കു​ഞ്ഞി​ന് ആ​റു​മാ​സ​ത്തി​നു​ശേ​ഷ​വും അ​ഞ്ചോ ആ​റോ വ​യ​സ്സി​ലും ഒാ​രോ ശ​സ്ത്ര​ക്രി​യ​യും വേ​ണ്ടി​വ​രും. അ​തു​വ​രെ മ​രു​ന്നു​ക​ൾ ക​ഴി​ച്ചാ​ൽ മ​തി​യെ​ന്ന് ചി​കി​ത്സ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ ഡോ. ​എ​ഡ്വി​ൻ ഫ്രാ​ൻ​സി​സ് പ​റ​ഞ്ഞു. കു​ഞ്ഞി​ന് ഉ​പ​ഹാ​രം ന​ൽ​കി​യും കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ടു​മാ​ണ് അ​ധി​കൃ​ത​ർ യാ​ത്ര​യാ​ക്കി​യ​ത്.

error: Content is protected !!