വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഢിപ്പിച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഢിപ്പിച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. വ​ലി​യ​തു​റ വ​ലി​യ തോ​പ്പ്​ സ​െൻറ്​ ആ​ൻ​സ്​ പ​ള്ളി​ക്ക്​ സ​മീ​പം ഡോ​ളി ഹൗ​സി​ൽ അ​രു​ൺ എ​ന്ന​ ശ്രാ​വ​ൺ (25) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്​ ഫേ​സ്​​ബു​ക്ക്​ വ​ഴി പ​രി​ച​യ​പ്പെ​ട്ട വെ​ട്ടു​കാ​ട്​ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യാ​ണ്​ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. പ്ര​തി വി​വാ​ഹ​വാ​ഗ്​​ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച്​ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​തി​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചു. തു​ട​ർ​ന്ന് ത​ന്നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​തി വാ​ട്​​സ്​​ആ​പ്പി​ലും ഫോ​ണി​ലും പെ​ൺ​കു​ട്ടി​യെ ബ്ലോ​ക്ക്​ ചെ​യ്തു. തു​ട​ർ​ന്ന്​ പെ​ൺ​കു​ട്ടി വ​ലി​യ​തു​റ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

error: Content is protected !!