പുല്‍വാമ ഏറ്റുമുട്ടൽ: ഹിസ്ബുൾ കമാൻഡർ ഉള്‍പ്പെടെ 3 ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ : കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. അവന്തിപോര മേഖലയിലെ പൻസ്ഗാമിലാണ് ഹിസ്ബുൽ കമാൻഡർ ഉൾപ്പെടെ മൂന്ന് പേരെ സൈന്യം വധിച്ചത്. പുലർച്ചയോടെയാണ് മേഖലയിൽ ഏറ്റുമുട്ടലുണ്ടായത്.പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ സുരക്ഷാസേനാ വിഭാഗങ്ങൾ ഇവിടെ സംയുക്ത തെരച്ചിലിനായി എത്തിയിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.

ഏറ്റുമുട്ടലിന് ശേഷം നടന്ന തെരച്ചിലിൽ ഒരു ഭീകരന്‍റെ മൃതദേഹം കണ്ടെത്തിയെന്നാണ് ആദ്യം വിവരം എത്തിയിരുന്നതെങ്കിലും പിന്നീട് മൂന്ന് പേർ കൊല്ലപ്പെട്ടുവെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.

കിഴക്കൻ കാശ്മീർ മേഖലയിൽ സൈന്യം തെരച്ചിൽ തുടരുന്നതിനിടെ ഭീകരരാണ് ആദ്യം വെടിയുതിർത്തതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.

 

error: Content is protected !!