ഫിറോസ് കുന്നംപറമ്പിലിന് പുതിയ ഇന്നോവ സമ്മാനിച്ച്‌ സുഹൃത്ത്

ജീവിതം വഴിമുട്ടി എന്ന് കരുതി ജീവിക്കുന്നവര്‍ക്ക് പുതു വെളിച്ചം പകരുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ഫിറോസ് കുന്നുംപറമ്പിലിന് ഇന്നോവ സമ്മാനിച്ച് സുഹൃത്ത്. വ്യവസായിയും സുഹൃത്തുമായ നെഹ്ദി അഷ്‌റഫ് ആണ് ഫിറോസിന് കാര്‍ സമ്മാനിച്ചത്.

ഇന്നോവയുടെ ക്രിസ്റ്റയിലാകും ഇനി ഫിറോസിന്റെ യാത്ര. ഫേസ്ബുക്ക് ലൈവിലൂടെയാണ് സുഹൃത്ത് സമ്മാനം നല്‍കിയത് പങ്കുവെച്ചത്. ലൈവിനിടെ വാഹനത്തിന്റെ താക്കോലും രേഖകളും ഫിറോസിന് കൈമാറി. ‘നേരത്തെയുണ്ടായിരുന്നത് സെക്കന്‍ഡ് ഹാന്‍ഡ് വാഹനമാണ്. അതിടക്കിടെ തകരാറിലാകും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എപ്പോഴും യാത്ര ചെയ്യുന്ന ആളാണ് ഫിറോസ്. അതുകൊണ്ട് നന്മ ചെയ്യുന്ന ഞങ്ങളുടെ മുത്തിന് ഞങ്ങളീ വാഹനം നല്‍കുകയാണ്’- താക്കോല്‍ കൈമാറി കൊണ്ട് സുഹൃത്തുക്കള്‍ പറഞ്ഞു.

error: Content is protected !!