പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്, ഏഴ് ക്ലാസുകളില്‍ പ്രവേശനം; താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യം.

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആറ്, ഏഴ് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്   പ്രവേശനത്തിനായി മെയ് 10 ന് രാവിലെ 11 മണിക്ക് പട്ടുവം എം ആര്‍ എസ്സില്‍ പ്രവേശന പരീക്ഷ നടത്തും.  പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യമാണ്.  ഒരു ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പട്ടികവര്‍ഗത്തില്‍പ്പെട്ട രക്ഷിതാക്കളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍: 9497606074.
error: Content is protected !!