പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം മുസ്‌ലിം യുവാവിനെ മരത്തില്‍ കെട്ടി മര്‍ദ്ദിച്ചു, ജയ് ശ്രീരാം വിളിപ്പിച്ചു.

പശു മാസം കൊണ്ടുവന്നു എന്നാരോപിച്ച് സംഘ്പരിവാര്‍ അക്രമം വീണ്ടും തുടങ്ങി. മധ്യപ്രദേശിലെ സിയോനിയിലാണ് മോദി അധികാരത്തില്‍ വന്ന ശേഷം ആദ്യ അക്രമം നടന്നത്. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അക്രമി സംഘം ആദ്യം മുസ്ലിം യുവാവിനെ ക്രൂരമായി വളഞ്ഞിട്ടു അക്രമിക്കുകയാണ്. അക്രമികള്‍ മാറിമാറി അക്രമിക്കുന്നത് വീഡിയോയില്‍ കാണാ. പിന്നീട് അയാളെ കൊണ്ട് തന്റെ ഭാര്യയെ ചെരുപ്പു ഉപയോഗിച്ചു തല്ലിക്കുന്നതും കാണാം.ഭാര്യടെ കൊണ്ട് ജയ് ശ്രീരാം എന്നു വിളിപ്പിക്കും വരെ ചെറുപ്പ് കൊണ്ട് അടിക്കുകയാണ്. ഇവര്‍ക്കു ചുറ്റും അക്രമാസക്തരായി ഘോ രക്ഷാ സേനകളേയും കാണാം.

രണ്ടു മൂസ്ലിം യൂവാക്കളും അവരില്‍ ഒരാളുടെ ഭാര്യയും ഓട്ടോയില്‍ പശു മാസം കടത്തിയെന്നാരോപിച്ചാണ് അക്രമം നടന്നത്. അവരെ തടഞ്ഞു നിര്‍ത്തിയാണ് ഗോ രക്ഷകരെന്നു പറയുന്ന സംഘം അക്രമം തുടങ്ങിയത്. സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ടാണ് ഇവരെ പരസ്യമായി മര്‍ദ്ദിക്കുന്നത്. പൊലീസ് കേസെടുക്കുകയും ഒരാളെ അറസറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

error: Content is protected !!