കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം, കോട്ടയത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു.

കോട്ടയം: കോട്ടയത്ത് കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. ഉഴവൂര്‍ ചേറ്റുകുളം സ്വദേശി സജിയാണ് കുത്തേറ്റു മരിച്ചത്. ചേറ്റുകുളം ക്ലബ്ബില്‍ രാത്രി കറന്റ് പോയപ്പോള്‍ ആയിരുന്നു സംഭവം. കളിയാക്കിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് കുറവിലങ്ങാട് പൊലിസ് പറഞ്ഞു. പ്രതി പുതുവേലി സ്വദേശി ധനൂപിനെ പൊലിസ് പിടികൂടി. ഇയാള്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. 

error: Content is protected !!