യുവതിയെയും വീട്ടമ്മയെയും വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

 

ചെറുപുഴ: യുവതിയെയും വീട്ടമ്മയെയും വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. പാടിച്ചാൽ കൊരമ്പക്കല്ലിലെ വെമ്പിരിയൻ വിനോദ് (37) നെയാണ് ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മംഗലത്ത് വീട്ടിൽ സവിത(30), മൊതുക്കുടിയിൽ മാധവി എന്നിവരെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.ഗുരുതരമായി പരിക്കേറ്റ സവിതയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും മാധവിയെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

വിനോദും സവിതയും വർഷങ്ങളായി ഒരുമിച്ച് താമസിച്ചു വരികയാണ് മദ്യപിച്ചെത്തിയ വിനോദും സവിതയും തമ്മിൽ തർക്കത്തിൽ ഏർപ്പെടുകയും വിനോദ് വാക്കത്തി ഉപയോഗിച്ച് സവിതയെ ദേഹ മാസകലം വെട്ടുകയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവാസിയായ മാധവിയുടെ വീട്ടിൽ ഓടി കയറിയ സവിതയെ പിറകെ എത്തിയ പ്രതി വീണ്ടും വെട്ടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പ്പോഴാണ് മാധവിക്ക് കൈക്ക് വെട്ടേറ്റത്.സവിതയുടെ ശരീരത്തിൽ പതിനഞ്ചോളം വെട്ടുകൾ ഏറ്റിട്ടുണ്ട്. പ്രതിയെ ഇന്ന് പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.എസ്.ഐ ടി.ദാമോദരൻ ,എഎസ് ഐ .സി .തമ്പാൻ, സി.പി.ഒ മാരായ വിനോദ് കുമാർ, രതീഷ്, രമേശൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!