ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഇരിക്കൂറിൽ യു ഡി എഫ് പ്രവർത്തകന് ഗുരുതരമായി പൊള്ളലേറ്റു.

കണ്ണൂര്‍: ലോക്‌സഭാ മണ്ഡലത്തിലെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് നടത്തിയ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ഗുരുതരപരിക്കേറ്റു. ഇരിക്കൂര്‍ സ്വദേശിയെയാണ് 80 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രിയാണു സംഭവം. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. അതിനിടെ, കണ്ണാടിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും സുഹൃത്തിനും പരിക്കേറ്റു.

 

error: Content is protected !!