ക്രൈസ്തവ സമൂഹത്തിന് നേരേ നടക്കുന്ന അക്രമം അപലപനീയം: ഡോ.ജോൺസൺ വി. ഇടിക്കുള

ന്യൂഡൽഹി:  ക്രൈസ്തവ സമൂഹത്തിന് നേരേ നടക്കുന്ന അക്രമം അപലപനീയമെന്ന് നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് ന്യൂനപക്ഷ സമിതി ദേശീയ അദ്യക്ഷൻ ഡോ.ജോൺസൺ വി.ഇടിക്കുള പത്രകുറിപ്പിലൂടെ വ്യക്തമാക്കി.

ഭാരതത്തിൽ ഭരണ ഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് നേരേ കടുത്ത വെല്ലുവിളിയും ന്യൂനപക്ഷ സമൂഹത്തിനിടയിൽ ആശങ്കയും വർദ്ധിച്ചു വരികയാണെന്നും അതിന് ശാശ്വത പരിഹാരത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അടിയന്തിര നിർദ്ദേശം നല്കണമെന്നും അദ്ദേഹം ബഹു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ച സന്ദേശത്തിലൂടെ വ്യക്തമാക്കി.

മെയ് 11 മുതൽ 13 വരെ ബിക്കാനീറിൽ നടന്ന ടി.പി.എം കൺവൻഷന്റെ സമാപന ദിവസം സുവിശേഷ വിരോധികൾ നടത്തിയ അക്രമം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംയൂക്ത ആരാധന മദ്ധ്യേ സുവിശേഷ വിരോധികൾ അതിക്രമിച്ചു കയറുകയും ശുശ്രൂഷകന്മാരെയും വിശ്വാസികളെയും മർദ്ധിക്കുകയും വേദപുസ്തകങ്ങളും ആരാധനക്രമങ്ങളും നശിപ്പിക്കുകയുംമായിരുന്നു. വിശ്വാസികൾ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജസ്ഥാൻ പോലീസ് സ്ഥലത്ത് എത്തി അന്തരീക്ഷം ശാന്തമാക്കുകയായിരുന്നു.

error: Content is protected !!