സി പി ഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും, സി പി ഐ എമ്മിന് ആശ്വസിക്കാം.

 

ന്യൂ ഡല്‍ഹി: ഇടതുപക്ഷ പാര്‍ട്ടികള്‍ അമ്പേ പരാജയപ്പെട്ട ഇപ്രാവശ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇടതു ചേരികളുടെ നില നില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുന്ന അവസ്ഥയിലാണ് നിലവിലെ സാഹചര്യം.

ഇടതു പാര്‍ട്ടികളില്‍ സി പി ഐയുടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും. എന്നാല്‍ സി പി എമ്മിന് പിടിച്ചു നില്‍ക്കാനാവും. മൂന്ന് കാര്യങ്ങളാണ് ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താന്‍ മാനദണ്ഡമായുള്ളത്.
1. നടന്ന തിരഞ്ഞെടുപ്പില്‍ ( ലോക് സഭ / നിയമസഭകത ) നാലോ അതിലധികമോ സംസ്ഥാനങ്ങളില്‍ സാധുവായ വോട്ടിന്റെ ആറു ശതമാനമെങ്കിലും നേടുക.
2. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൊത്തം സീറ്റുകളിലെ രണ്ട് ശതമാനമാനത്തില്‍ കുറയാത്ത അംഗങ്ങള്‍ വിജയിക്കുക. ഇത് 11 സീറ്റുകളാണ്. ഇവര്‍ മൂന്നില്‍ കുറയാത്ത സംസ്ഥാനങ്ങളില്‍ നിന്നാവണം.
3. നാല് സംസ്ഥാനങ്ങളില്‍ സംസ്ഥാന പാര്‍ട്ടിയെന്ന അംഗീകാരം ഉണ്ടാവുക.

ഇതില്‍ മൂന്നാമത്തെ മാനദണ്ഡമനുസരിച്ച് സി പി എമ്മിന് ദേശീയ പാര്‍ട്ടിയായി തുടരാം. എന്നാല്‍ സി പി ഐക്ക് ഈ മാനദണ്ഡങ്ങളൊന്നും പാലിക്കാന്‍ സാധിച്ചില്ല. എങ്കിലും 2021 വരെ സി പി ഐക്ക് ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കും .

2004-ല്‍ 43 സീറ്റുകളെന്ന റെക്കോര്‍ഡ് നേടാനായ സി പി എമ്മിന് ഇപ്രാവശ്യം മൂന്ന് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സി പി ഐക്കാകട്ടെ രണ്ടും. 2014-ല്‍ 9-സീറ്റുകള്‍ ലഭിച്ച സി പി എമ്മിന് 2009-ല്‍ 19-സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്.

error: Content is protected !!